ഗ്യാസ്ട്രബിള്‍ മാറ്റം വീട്ടുവൈദ്യത്തിലൂടെ
എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ്ട്രബിള്‍. തിരക്കു പിടിച്ച ജീവിതവും കൃത്യതയില്ലാത്ത ഭക്ഷണരീതിയുമാണ് ഗ്യാസ്ട്രബിളിന് പ്രധാനകാരണം. നെഞ്ചെരിച്ചല്‍, വയറുവേദന, ഏമ്പക്കം, അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ചില ഭക്ഷണങ്ങളും ഗ്യാസ്ട്രബിളിന് കാരണമാകുന്നുണ്ട്.
ഗ്യാസിന് ഇംഗ്ളീഷ് മരുന്നുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതു പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം വരുത്തും.
ഗ്യാസ് ട്രബിളിന് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ ഉപയോഗിയ്ക്കുന്നതാണ് ഏറെ ഗുണകരം. കാരണം തികച്ചും പ്രകൃതിദത്തവഴികളായതുകൊണ്ടുതന്നെ ആര്‍ക്കും പരീക്ഷിയ്ക്കാവുന്നവയും.
ഇഞ്ചിയും ഉപ്പും
ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്പം കഴിക്കുക.
തിപ്പലി,ചുക്ക്,കുരുമുളക്
തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകാളാക്കി എടുക്കുക. ഇത് ദിവസവും കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും.
പുളിച്ചമോരില് ജീരകം
പുളിച്ചമോരില് ജീരകം അരച്ച് കലക്കി കുടിക്കുക. നിങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറി കിട്ടും.
പാലില്‍ വെളുത്തുള്ളി
പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കും.
പോംഗ്രനേറ്റ്
ഭക്ഷണത്തിനു മുന്‍പും പിന്‍പും അല്പം പോംഗ്രനേറ്റ് കഴിയ്ക്കുന്നതു നല്ലതാണ്. മാതളനാരങ്ങ ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്.
കട്ടന്‍ചായ
കട്ടന്‍ചായ കുടിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇതില്‍ അല്പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.
ഗ്രാമ്പു ,പെരുഞ്ചീരകം,ഏലയ്ക്ക
ഒരു എളുപ്പ വഴിയാണിത്. ഗ്രാമ്പു,പെരുഞ്ചീരകം,ഏലയ്ക്ക എന്നിവ വായിലിട്ട് ചവയ്ക്കുന്നതും ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള മാര്‍ഗമാണ്.
കറുവാപ്പട്ട
ഒരു ഗ്രാം കറുവാപ്പട്ട വെള്ളത്തില്‍ കലക്കി കുടിച്ചാലും ഗ്യാസ്ട്രബിള്‍ മാറ്റാം.
വെളുത്തുള്ളി,ചെറുനാരങ്ങാ
വെളുത്തുള്ളി ചതച്ചു നീരെടുത്തതും ചെറുനാരങ്ങാനീരും തുല്യഅളവില്‍ ചേര്‍ത്തു കഴിയ്ക്കാം. രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവുമാണ് കഴിയ്ക്കേണ്ടത്.