ക്രിമിനല്‍ ഗൂഢാലോചന: മരിയ ഷറപ്പോവക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു
ന്യൂ ഡല്‍ഹി: ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കും വഞ്ചനക്കും ഡല്‍ഹി പൊലീസ് കേസെടുത്തു. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്കിയ ഹരജിയിലാണ് നടപടി. നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിര്‍മാണ കമ്ബനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന് പറഞ്ഞു.
അപ്പാര്‍ട്ട്മെന്റ് പദ്ധതിയെ പിന്തുണക്കുന്നതിനായി റഷ്യന്‍ ടെന്നീസ് താരം 2012ല്‍ ഇന്ത്യയിലെത്തിയിരുന്നു. പ്രൊജക്ടിനെ പിന്തുണച്ച് സംസാരിച്ചാണ് അവര്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയത്. ഡല്‍ഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഒാടെ പണി പൂര്‍ത്തിയാവുമെന്നാണ് കമ്പനി പറഞ്ഞിരുന്നത്. ഷറപോവയടക്കം വന്നത് കൊണ്ടാണ് തങ്ങള്‍ പദ്ധതിയില്‍ കാശ് മുടക്കിയെന്നാണ് നിക്ഷേപകരുടെ പരാതി.