EBM News Malayalam

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഹജ് വിമാനം ഉണ്ടാവില്ല

ജിദ്ദ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വിശുദ്ധ ഹജ് നിർവഹിക്കുന്നതിനായി ഈ വർഷവും വിമാന സർവീസ് ഉണ്ടാവില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാൽ കോഴിക്കോട് വിമാനത്താവളം വലിയ വിമാനങ്ങളുടെ സർവീസിന് സജ്ജമായിട്ടില്ല. ഇവിടെ നിന്നും സർവീസ് പുനഃരാരംഭിക്കണമെന്ന് കാട്ടി നിരവധി നിവേദനകളും ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ ഇക്കാര്യം വളരെ ഗൗരവത്തിലാണ് എടുത്തത്. കോഴിക്കോട് വിമാനത്തവാളത്തിനോട് ഒരു വിവേചനവും സർക്കാരിനില്ല .വിമാനത്താവളത്തിന്‍റെ സുരക്ഷാ നടപടി ക്രമങ്ങൾ പൂർത്തിയായാൽ അവിടെ നിന്നുതന്നെയായിരിക്കും ഹജ് സർവീസ് നടത്തുകയെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. നിലവിൽ 22 എംബാർക്കേഷൻ പോയിന്റുകളാണ് ഉള്ളതെന്നും ഇതിൽ ഈ വർഷവും ഹാജിമാർക്ക് കൊച്ചി വിമാനത്തവാളത്തെയായിരിക്കും ആശ്രയിക്കേണ്ടി വരികയെന്നും മന്ത്രി പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.