EBM News Malayalam

കോയമ്പത്തൂരിൽ റെയ്ഡ്, സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ ഏഴിടത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) റെയ്ഡ്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) കോയമ്പത്തൂര്‍ ഘടകത്തിലേതെന്നു സംശയിക്കുന്ന ആറുപേര്‍ക്കെതിരേ കേസെടുത്തു. യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ (32) ആണ് അറസ്റ്റിലായത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ സ്‌ഫോടനപരന്പരയുടെ ബുദ്ധികേന്ദ്രമായിരുന്ന സഹ്‌റാന്‍ ഹാഷിമുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിന്‍ ഷാ (28), പോത്തന്നൂര്‍ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുസൈന്‍ (26) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന കാസര്‍കോട്ടെ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറുമായി ഷാഹിന്‍ ഷായ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവര്‍ പലതവണ യോഗം ചേര്‍ന്നതായും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഐ.എസ്. കോയമ്പത്തൂര്‍ ഘടകവുമായി ബന്ധപ്പെട്ട മലയാളികള്‍ക്കായും അന്വേഷണംനടക്കുന്നു. റെയില്‍ 300 എയര്‍ഗണ്‍ വെടിയുണ്ടകള്‍, ഒരു കഠാര, ഇലക്ട്രിക് ബാറ്റണ്‍, 14 മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡ്, 10 പെന്‍ഡ്രൈവ്, മൂന്ന് ലാപ്‌ടോപ്പ്, ആറ്് മെമ്മറി കാര്‍ഡ്, നാല് ഹാര്‍ഡ് ഡിസ്‌ക്, ഒട്ടേറെ രേഖകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തു.

Comments
Loading...