കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉത്തര്‍പ്രദേശിലെ ഒന്നിച്ചു മത്സരിക്കുന്നു
ലക് നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഒന്നിച്ചു മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സമാജ് വാദി പാര്‍ട്ടി മേധാവിയും സ്വന്തം പിതാവുമായ മുലായം സിംഗ് യാദവ്, ശിവ് പാല് സിംഗ് എന്നിവരുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. സഖ്യത്തിന് ധാരണയായതോടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാദീക്ഷിത് മത്സര രംഗത്ത് നിന്ന് പിന്മാറുമെന്ന് അറിയിച്ചു.നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷും സഖ്യവാര്‍ത്ത സ്ഥിരീകരിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് റാലികളില്‍ അഖിലേഷും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് പ്രത്യക്ഷപ്പെടും.
125 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും 90 വരെ സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, അപ്നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗം എന്നിവരുമായി ചേര്‍ന്ന് ബിഹാര്‍ മാതൃകയിലുള്ള സഖ്യകക്ഷി രൂപീകരണമാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലോക്ദളിന് 20 മുതല്‍ 22 വരെ സീറ്റ് നല്‍കും.
Comments are closed, but trackbacks and pingbacks are open.