കോംഗ് ഗോ സംഘര്‍ഷം: യു എന്‍ സമാധാന ദൗത്യസംഘത്തിലെ 14 പേര് കൊല്ലപ്പെട്ടു
യുണൈറ്റഡ് നേഷന്‍സ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ സംഘര്‍ഷത്തില്‍ യു.എന്‍ സമാധാന ദൗത്യസംഘത്തിലെ 14 പേര് കൊല്ലപ്പെട്ടു. 53 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അടുത്ത കാലത്ത് യു.എന്‍ ദൗത്യത്തിനു നേരെ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും ഹീനമായ ആക്രമണമായിരുന്നു നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ന്യൂയോര്‍ക്കിലെ ഡപ്യൂട്ടി വക്താവ് ഫര്ഹാന് ഹഖ് അക്രമണത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്; താന്‍സാനിയയില്‍ നിന്ന് സമാധാനമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. കുറഞ്ഞത് അഞ്ചു കോംഗോ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ‘വളരെ വലിയ ആക്രമണമാണ് നടന്നതെന്നും കോംഗോയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശമായ ആക്രമണമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്സ് ആക്രമണത്തെ ‘ഒരു യുദ്ധക്കുറ്റ’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കോംഗോ അധികാരികളെ പെട്ടെന്ന് തന്നെ അക്രമത്തിന്റെ കാരണം അന്വേഷിക്കുന്നതിന് പ്രേരിപ്പിക്കുകയുണ്ടായെന്നും വളരെ ഹൃദയഭേദകമായ സംഭവമാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ബെനി നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയായാണ് സമാധാനപാലകകേന്ദ്രം സ്ഥിതിചെയ്യുന്നത്. ആലിഡ് ഡെമോക്രാറ്റിക് ഫോഴ്സ് റിബല്‍ ഗ്രൂപ്പിലെ വിമതരും ഇതിന് നേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.
അതേസമയം സംഘര്‍ഷത്തിന്റെ കാരണം എന്താണെന്നോ, എപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കൊല്ലപ്പെട്ടവര്‍ ഏതു രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും വ്യക്തമല്ല.