EBM News Malayalam

കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തെ ചരക്കസേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന

ദില്ലി; കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തെ ചരക്കസേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ഏപ്രിലില്‍ 1.41 കോടി രൂപയാണ് ജിഎസ്ടി വരുമാനത്തില്‍ ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി . 2017 ജൂലായില്‍ ജിഎസ്ടി നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.മാര്‍ച്ചില്‍ ശേഖരിച്ച ജിഎസ്ടി വരുമാനത്തേക്കാള്‍ 14 ശതമാനം കൂടുതലാണ്. ഇതില്‍ സിജിഎസ്ടി 27,837 കോടി രൂപ, എസ്ജിഎസ്ടി 35,621 കോടി, ഐജിഎസ്ടി 68,481 കോടി രൂപ, 9,445 കോടി രൂപ കയറ്റുമതി ഇനത്തിലും ഉള്‍പ്പെടുന്നു.

കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിട്ടുണ്ടെങ്കിലും റിട്ടേണ്‍ ഫയലിംഗ് ആവശ്യകതള്‍ പാലിച്ചെന്ന് മാത്രമല്ല ജിഎസ്ടി കുടിശിക കൃത്യമായി അടച്ചും ഇന്ത്യയിലെ ബിസിനസ് സമൂഹം ശ്രദ്ധേമയ പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Comments are closed.