EBM News Malayalam

കൊട്ടിയൂര്‍ പീഡനം; വൈദികന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി മൂന്നാം തവണയും തള്ളി

2,376

കൊച്ചി: കൊട്ടിയൂര്‍ പീഡന കേസില്‍ വൈദികന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വയനാട് അമ്ബലവയല്‍ സ്വദേശി ഫാദര്‍ റോബിന്‍ മാത്യു വടക്കും ചേരിയുടെ ജാമ്യാപേക്ഷയാണ് കോടതി മൂന്നാം തവണ തള്ളിയത്. ഫാദര്‍ റോബിന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളും ഉന്നത തലത്തില്‍ സ്വാധീനമുള്ള വ്യക്തി മായതിനാല്‍ സാക്ഷികളെ സ്വധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ്​ കോടതി നടപടി. കൊട്ടിയൂര്‍ സ​െന്‍റ്​ സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരിയായിരിക്കെ ഫാദര്‍ റോബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

Leave A Reply

Your email address will not be published.