കേന്ദ്രത്തിന് വന്‍തിരിച്ചടി; വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി ഇളവ് വിജ്ഞാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പരിസ്ഥിതി തകര്‍ത്ത് ഒരു നിര്‍മ്മാണവും പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി ചട്ടങ്ങളില്‍ ഇളവ് നല്കിയ കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം ഒഴിവാക്കാന്‍ 2016 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകളാണ് റദ്ദാക്കിയത്. ഈ വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഈ ഇളവുകള്‍ പ്രകാരം നടത്തിവന്നിരുന്ന നിര്‍മ്മാണങ്ങളും അനുമതികളും റദ്ദാക്കി ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേന്ദ്ര വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഈ നിര്‍ദേശം.
ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിര്‍മ്മാണ മേഖലയെ ബാധിക്കുമെന്ന് വ്യക്തമാണ്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭ്യമാക്കാതെ നടത്തിവന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടിവരും.