EBM News Malayalam

കുവൈത്ത് ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്നു സൂചന

കുവൈത്ത്: കുവൈത്തിന്​ മേൽ അന്താരാഷ്‌ട്ര ഫുട്ബോൾ ഫെഡറേഷൻ ഏർപ്പെടുത്തിയ വിലക്ക് ഡിസംബറിൽ പിൻവലിച്ചേക്കും. 2022 ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ്​ ഫുട്ബോളിന്‍റെ ഏതാനും മത്സരങ്ങൾക്ക്​ കുവൈത്ത് വേദിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫിഫക്ക് പുറമെ ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷനും ഡിസംബറിൽ വിലക്ക് പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്‌ട്ര വൃത്തങ്ങളെ ഉദ്ധരിച്ചു അല്ജരീദ പത്രം റിപ്പോർട്ട് ചെയ്തു. കായിക നിയമം ഭേദഗതി ചെയ്തതോടെ ഫിഫയും ഐഒസിയും കുവൈത്തിനോടുള്ള സമീപനത്തിൽ അയവു വരുത്തിയിരുന്നു. 2022 ലെ ലോകകപ്പ് മത്സരങ്ങളിൽ ചിലത് കുവൈത്തിലും ഒമാനിലും നടത്തുന്നതിന് ​ ഖത്തർ സന്നദ്ധത അറിയിച്ചതായാണ് വിവരം. നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചാൽ ഇക്കാര്യത്തിൽ ഫിഫക്ക്​ എതിർപ്പില്ലെന്നും റിപ്പോർട്ടുണ്ട്. ലോകകപ്പിനായി ചുരുങ്ങിയത്​ 30000 പേർക്ക്​ കളികാണാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം രണ്ട്​ വർഷത്തിനകം നിർമിക്കണ്ടിവരും. തുർക്കിയുടെ സഹായത്തോടെ സ്റ്റേഡിയം നിർമിക്കുന്നതിന് കുവൈത്ത് നീക്കം നടത്തുന്നുണ്ട്. നിശ്ചിത സമയത്തിനകം നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്റ്റേഡിയങ്ങൾ നിർമിച്ചുനൽകാമെന്ന്​ തുർക്കി ഉറപ്പുനൽകിയിട്ടുണ്ട്​. 20 ദശലക്ഷം ദീനാർ ചെലവഴിച്ചാണ്​ സ്റ്റേഡിയം നിർമിക്കുക.
ജാബിർ ഇന്റർനാഷണൽ സ്റ്റേഡിയം നവീകരിച്ച്​ ഉപയോഗപ്പെടുത്തുന്നതും കുവൈത്തിന്റെ പരിഗണയിലുണ്ട്.

Leave A Reply

Your email address will not be published.