EBM News Malayalam

കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു; ഇന്ധന ചോര്‍ച്ചയില്ല

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തുനിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. എന്നാല്‍ പ്രദേശത്ത് ഇന്ധന ചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം കുറ്റിപ്പുറം റെയില്‍ വേ ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ച് നിയന്ത്രണം തെറ്റിയ ടാങ്കര്‍ റോഡിന് താഴേക്ക് മറിയുകയായിരുന്നു. ആര്‍ക്കും ഗുരുതര പരിക്കുകളില്ല. വിദഗ്ദ്ധര്‍ എത്തി ഇന്ധനചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും വാഹനങ്ങള്‍ കടത്തിവിടുന്നില്ല. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. മറിഞ്ഞ ടാങ്കറില്‍ നിന്നും മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷം മാത്രമാണ് ഗതാഗതം പുനസ്ഥാപിക്കുകയൊള്ളു. വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് പരിസരവാസികള്‍ പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.