EBM News Malayalam

കുറ്റപത്രം ചോര്‍ന്ന സംഭവം : കേരള പൊലീസിനെ പരിഹസിച്ച്‌ രാമലീലയുടെ സംവിധായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കേരള പൊലീസിനെ പരിഹസിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴാണെന്ന് പൊലീസ് അറിയിച്ചതുമായി ബന്ധപ്പെടുത്തിയാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക. ചോരാന്‍ സാധ്യതയുണ്ട്’ എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ദിലീപിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പേ അതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
പകര്‍പ്പ് പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണെന്ന് കാണിച്ച്‌ ദിലീപ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തിയതാണെന്നും പൊലീസ് നല്‍കിയതല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Leave A Reply

Your email address will not be published.