EBM News Malayalam

കുരുവുള്ള മുന്തിരിയിലെ ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍ ഏറ്റവും കൂടുതലുള്ളതാണ് കുരുവുള്ള മുന്തിരി. കുരുവുള്ള മുന്തിരി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് ചില ആരോഗ്യഗുണങ്ങള്‍

* ആസ്ത്മ പ്രതിരോധിയക്കുന്നു
ആസ്ത്മ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല നമുക്കിടയില്‍ പ്രത്യേകിച്ച് മഞ്ഞ് കാലങ്ങളില്‍. എന്നാല്‍ മുന്തിരി ശ്വാസകോശങ്ങളില്‍ ഉണ്ടാക്കുന്ന് ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാണ്.

* ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും പലപ്പോഴും പെട്ടെന്നുള്ള ആശ്വാസത്തിന് ശ്രമിക്കും. എന്നാല്‍ കുരുവുള്ള മുന്തിരി ഇതിന് പരിഹാരമാണ്.

*ഹൃദയ പ്രശ്‌നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വെറുതേ വിട്ട് കളയേണ്ട ഒന്നല്ല. അതിനെ പ്രതിരോധിയ്ക്കാനും ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതിനും കുരുവുള്ള മുന്തിരി സഹായിക്കും.

* എല്ലിന്‍റെ ആരോഗ്യം
എല്ലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും എല്ലുകള്‍ക്ക് കരുത്ത് നല്‍കുന്നതിനും മുന്തിരി ശീലമാക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം അയേണ്‍, കോപ്പര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

* കിഡ്‌നി പ്രശ്‌നങ്ങള്‍
കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും കുരുവുള്ള മുന്തിരി സഹായിക്കുന്നു. കുരുവുള്ള മുന്തിരി ജ്യൂസ് ആക്കി കഴിയ്ക്കുന്നത് ശീലമാക്കാം.

* കൊളസ്‌ട്രോള്‍
മുന്തിരി ജ്യൂസ് കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം.

* ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍
ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും കുരുവുള്ള മുന്തിരി മുന്നിലാണ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് മുന്തിരിയ്ക്കുണ്ട്.

* പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തെ പേടിയ്ക്കുന്നവര്‍ക്ക് ഇനി മുന്തിരി ധൈര്യമായി കഴിയ്ക്കാം. കാരണം പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ കുരുവുള്ള മുന്തിരിയ്ക്ക് കഴിയും.

* പല്ലിന്‍റെ ആരോഗ്യം
പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പലപ്പോഴും ദന്താശുപത്രികള്‍ കയറിയിറങ്ങുന്ന അവസ്ഥ നമുക്കുണ്ടാവും. എന്നാല്‍ കുരുവുള്ള മുന്തിരി പല്ലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പല്ലിന് നിറവും തിളക്കവും ബലവും നല്‍കുന്നു.

Comments are closed, but trackbacks and pingbacks are open.