EBM News Malayalam

കാനം രാജേന്ദ്രന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി

1,270

തിരുവനന്തപുരം:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. കാനത്തിന്‍റെ പ്രസ്താവന എല്‍ ഡി എഫിന്‍റെ അല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. കോടിയേരിയും ഇതോട് യോജിച്ച്‌ സംസാരിച്ചിരുന്നു. കാനം രാജേന്ദ്രന്‍റെ പ്രസ്താവനകള്‍ എല്‍ഡിഎഫിന്‍റെ നയമല്ല. അദ്ദേഹം ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്- പിണറായി പറഞ്ഞു. കെ.എം.മാണിക്കു നേരെയും പിണറായി വിമര്‍ശനമുയര്‍ത്തി. കേരള കോണ്‍ഗ്രസും കെ.എം.മാണിയും പേരിനു മാത്രമാണ് യുഡിഎഫ് വിട്ടതെന്ന് പിണറായി കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വിജയിക്കാന്‍ കഴിയുമെന്നു ചെങ്ങന്നൂരിലെ ഫലം തെളിയിച്ചുവെന്നായിരുന്നു ഫലം പുറത്തുവന്നതിനു പിന്നാലെ കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

Leave A Reply

Your email address will not be published.