EBM News Malayalam

കശ്​മീര്‍ പെല്ലറ്റ്​ ആക്രമണം : 2500 പേര്‍ക്ക്​ പരിക്കേറ്റതായി റിപ്പോര്‍ട്ട്​


ന്യൂഡല്‍ഹി: ജമ്മുകശ്​മീരില്‍ സൈന്യവും പൊലീസും നടത്തിയ പെല്ലറ്റ്​ ആക്രമണങ്ങളില്‍ ഏകദേശം 2500 പേര്‍ക്ക്​ പരിക്കേറ്റുവെന്ന്​ റിപ്പോര്‍ട്ട്​. കശ്​മീര്‍ സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്​ നല്‍കിയ റിപ്പോര്‍ട്ടിലാണ്​ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. ജൂലൈ എട്ടിന്​​ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്​ ശേഷമുള്ള കണക്കുകളാണ്​ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്​. പരിക്കേറ്റവരില്‍ 55 പേര്‍ വനിതകളാണ്​. ഇതില്‍ ചിലര്‍ക്ക്​ കണ്ണിനുള്‍പ്പടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പെല്ലറ്റ്​ ബുള്ളറ്റുകള്‍ മൂലം കണ്ണിന്​ പരിക്കേറ്റവര്‍ക്ക്​ സര്‍ക്കാര്‍ ജോലികളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത്​ പരിഗണിക്കുന്നുവെന്ന്​ അധികൃതകര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്​സ്​പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. അതേ സമയം, ആക്രമണങ്ങളെ സംബന്ധിച്ച്‌​ റിപ്പോര്‍ട്ട്​ കിട്ടിയതായി കശ്​മീര്‍ മനുഷ്യാവകാശ കമീഷന്‍ സ്ഥിരീകരിച്ചു. ബന്ദിപോര, ബുദ്​ഗാം എന്നിവടങ്ങളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും കമീഷന്‍ വ്യക്​തമാക്കി. കണക്കുകള്‍ പരിശോധിച്ച്‌​ ഭാഗികമായും പൂര്‍ണമായും അംഗവൈകല്യം ബാധിച്ചവരെ കണ്ടെത്തുമെന്നും ജസ്​റ്റിസ്​ നാസികി പറഞ്ഞു.

Leave A Reply

Your email address will not be published.