കമൽ സി.ചവറയ്ക്കെതിരെ നിലവിൽ കേസില്ല; ഡി.ജി.പി
തിരുവനന്തപുരം: എഴുത്തുകാരൻ കമൽ സി.ചവറയ്ക്കെതിരെ ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നത് വ്യാജ പ്രചരണം ആണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. നിലവിൽ കമലിനെതിരെ കേസില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കമൽ സി.ചവറയ്ക്കെതിരെ നേരത്തെയൊരു കേസെടുത്തിരുന്നു. എന്നാൽ, പിന്നീട് അന്വേഷണം നിറുത്തിവച്ചു. ഇപ്പോൾ കമലിനെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും ബെഹ്റ വ്യക്തമാക്കി. കമലിനെതിരെ 124(എ) പ്രകാരം എടുത്ത കേസും സംസ്ഥാനത്ത് യു.എ.പി.എ പ്രകാരം എടുത്ത കുറ്റപത്രം സമർപ്പിക്കാത്ത കേസുകളും പൊലീസ് ആസ്ഥാനത്ത് പുന:പരിശോധന നടത്തി വരികയാണെന്നും ഡി.ജി.പി പറഞ്ഞു
Comments are closed, but trackbacks and pingbacks are open.