EBM News Malayalam

കമ്പ്യൂട്ടര്‍ ആന്റ് ഡി.ടി.പി ഓപ്പറേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ആന്റ് ഡി.ടി.പി ഓപ്പറേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത പാസായിരിക്കണം. അപേക്ഷാഫോം മുപ്പത് രൂപയ്ക്ക് അതത് സെന്ററില്‍ നിന്നും നേരിട്ടും അന്‍പത്തഞ്ച് രൂപ മണി ഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം – 695 024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. തിരുവനന്തപുരം (ഫോണ്‍: 0471 – 2474720), എറണാകുളം (ഫോണ്‍: 0484 – 2605322), കോഴിക്കോട് (ഫോണ്‍: 0495 – 2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25.

Comments are closed, but trackbacks and pingbacks are open.