EBM News Malayalam

ഓ ടി ടി റിലീസില്‍ പ്രേക്ഷകരുടെ മുന്നില്‍ വന്ന ഏറ്റവും പുതിയ ചിത്രമാണ് ദൃശ്യം ടു

ഓ ടി ടി റിലീസില്‍ പ്രേക്ഷകരുടെ മുന്നില്‍ വന്ന ഏറ്റവും പുതിയ ചിത്രമാണ് ദൃശ്യം ടു. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം ആദ്യ ഭാഗത്തിനേക്കാള്‍ മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിന് വരുന്നത്. ആകാംക്ഷകള്‍ക്കൊടുവില്‍ വന്ന ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ജീത്തു ജോസഫ് രണ്ടാം ഭാഗം ഒരുക്കിയത്.

വല്യ മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ആദ്യ ഭാഗം തെലുങ്കില്‍ വന്നത്. അതുപോലെ തന്നെയായിരിക്കും ഈ പ്രവിശ്യവും എന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ മലയാളത്തില്‍ ഇല്ലാതിരുന്ന ഒരു സീന്‍ തെലുങ്കില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും സംവിധയകാന്‍ പറയുന്നു.

Comments are closed.