EBM News Malayalam

ഓറഞ്ച് നിത്യവും കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ

ഓറഞ്ച് കഴിക്കാത്തവരായി ആരുംതന്നെയില്ല. എന്നാല്‍ പലര്‍ക്കും ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണവശങ്ങളെക്കുറിച്ച്‌ അറിയില്ല.
കിഡ്നിയില്‍ കല്ലുണ്ടാകുന്നത് തടയാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഓറഞ്ചിന് സാധിക്കും. എല്ലുകള്‍ക്ക് ബലം നല്‍കുന്നതോടൊപ്പം പല്ലുകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും ഓറഞ്ച് കഴിക്കുന്നതിലൂടെ സാധിക്കുന്നു.
ആസ്ത്മ രോഗികള്‍ ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്. രക്തത്തെ ശുദ്ധീകരിക്കാന്‍ ഓറഞ്ചിന് പ്രത്യേക കഴിവുണ്ട്. ഓറഞ്ച് നിത്യവും കഴിക്കുന്നത് വഴി ശരീരത്തിന് അകത്തും പുറത്തുമുള്ള അലര്‍ജികളെ തടയാം. ബ്ലഡ് പ്രഷര്‍ കുറക്കാനും ഹീമോഗ്ലോബിന്‍ ഉല്പാദിപ്പിക്കാനും ഇത് സഹായിക്കുന്നു.
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ഇതിന്റെ ജ്യൂസ് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. ഓറഞ്ചിന്റെ തൊലിയിലും ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഈ തൊലി ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറക്കാം. മാത്രമല്ല ഓറഞ്ചിന്റെ തൊലി അരച്ച്‌ തൈര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ നിറം വര്‍ധിക്കുന്നു.

Leave A Reply

Your email address will not be published.