EBM News Malayalam

ഓണ്‍ലൈനില്‍ പണം നല്‍കി പാചകവാതക സിലിണ്ടറുകള്‍ വാങ്ങിയാല്‍ അഞ്ചുരൂപ ഇളവ്

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ ഓണ്‍ലൈനില്‍ പണം നല്‍കി വാങ്ങിയാല്‍ അഞ്ചുരൂപ ഇളവ്. കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പ്രെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ കമ്ബനികളാണ് ഡിസ്കൗണ്ട് നല്കുന്നത്. ഡിസ്കൗണ്ട് ലഭിക്കാന്‍ സിലിണ്ടര്‍ ബുക്ക് ചെയ്ത് ഓണ്‍ലൈനായി പണമടയ്ക്കണം. ഡിസ്കൗണ്ട് തുക കസ്റ്റമറുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. കറന്‍സിരഹിത പണമിടപാടിലൂടെ പെട്രോള്‍ പമ്ബുകളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് 0.75 ശതമാനം ഇളവു നല്കാന്‍ എണ്ണക്കമ്ബനികളോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Comments are closed, but trackbacks and pingbacks are open.