ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന് ഉപയോഗിച്ച് ടിക്കറ്റുകള്‍ എടുക്കാനുള്ള സൗകര്യം ഒരുക്കി റെയില്‍വേ
കാസര്‍കോട്: മൊബൈല്‍ ആപ്പുവഴി അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ എടുക്കാനുണ്ടായിരുന്ന സൗകര്യം റെയില്‍വേ മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന് (എ.ടി.വി.എം.) വഴിയാണ് ഈ സൗകര്യം ഒരുക്കുന്നത്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു 100 രൂപയ്ക്കു വാലറ്റ് റീചാര്‍ജ് ചെയ്യണം. ഇതുപയോഗിച്ച് ടിക്കറ്റ് ബുക്ക്ചെയ്യാം. പാലക്കാട് ഡിവിഷനിലെ 20 സ്റ്റേഷനുകളില്‍ ഈ സൗകര്യം ലഭ്യമാകും. എ.ടി.വി.എമ്മില്‍ മൊബൈല്‍ നമ്പര്‍ ബുക്കിങ് ഐ.ഡി നല്കിയാല് ടിക്കറ്റിന്റെ പ്രിന്റൗട്ട് കിട്ടും.
മംഗളൂരു ജങ്ഷന്, മംഗളൂരു സെന്‍ട്രല്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പട്ടാമ്പി, അങ്ങാടിപ്പുറം, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ജങ്ഷന്, പാലക്കാട് ജങ്ഷന്, തിരൂര്‍, നിലമ്പൂര്‍റോഡ് എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഉണ്ടാവുക. കറന്‍സിരഹിത ഇടപാടുകള്‍ കൂടുതല്‍ യാത്രക്കാരിലേക്ക് വ്യാപിപ്പിക്കാന്‍ റെയില്‍വേ ‘ബോധവത്കരണ ബൂത്തുകള്‍’ തുടങ്ങും. ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടം ആരംഭിക്കുക. സാങ്കേതികപ്രശ്നംമൂലം ടിക്കറ്റ് ബുക്കിങ്ങിനായി സ്വൈപ്പിങ് മെഷീന് സ്ഥാപിക്കാത്തതിനാല്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പ്രായോഗികമാവില്ല. നിലവിലുള്ള പി.ഒ.എസ്. മെഷീനുകള്‍ റീഫണ്ട് സൗകര്യം ലഭിക്കാത്തതിനാല്‍ പിന്‍വലിച്ചിരിക്കുകയാണ്.
Comments are closed, but trackbacks and pingbacks are open.