ഓഖി ദുരിതം : 11 പേരെ കൂടി രക്ഷപ്പെടുത്തി, ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായാവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്ന് പതിനൊന്ന് പേരെ നാവിക സേന രക്ഷപ്പെടുത്തി. നാവികസേനക്കൊപ്പം മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. നാവിക സേന രക്ഷപ്പെടുത്തിയ 11 തൊഴിലാളികളും ഇവരുടെ ബോട്ടും സുരക്ഷിതമാണ്.