ഓഖി ദുരന്തം; പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്
ഡല്‍ഹി : ഓഖി ദുരന്തം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ഉറപ്പ് നല്‍കിയതായി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. മുന്നറിയിപ്പ് നല്‍കുന്നതിലെ പാളിച്ചയെ കുറിച്ച് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നല്‍കുന്നതുമായി സംബന്ധിച്ചുണ്ടായ വീഴ്ച്ചയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.
ദുരന്തം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് കേരളാ സംഘത്തിനോട് ഉറപ്പ് നല്കി. ഫിഷറീസ് കാര്യങ്ങള്‍ക്കായി മന്ത്രാലയം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യം അടിയന്തരമായി പരിഗണിക്കണം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തര സഹായം നല്‍കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.