EBM News Malayalam

ഓഖി ചുഴലിക്കാറ്റ് : കാണാതായവരില്‍ 72 പേരെ കൂടി തീരദേശസേന കണ്ടെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി തീരദേശസേന ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ അഞ്ച് ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതും ഒന്ന് കേരളത്തില്‍ നിന്നുള്ളതുമാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകളില്‍ 58 പേരുണ്ട്. കേരളത്തില്‍ നിന്നുള്ള ബോട്ടുകളില്‍ 14 മത്സ്യതൊഴിലാളികളാണ് ഉള്ളത്.
ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ഇവരുടെ ബോട്ടുകള്‍ കണ്ടെത്തിയത്. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ള. കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് എത്തുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും കോസ്റ്റ് ഗാര്‍ഡ് നല്‍കി. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ സ്വന്തം ബോട്ടുകളില്‍ നാട്ടിലേക്ക് മടങ്ങാനാണ് മത്സ്യതൊഴിലാളികളുടെ തീരുമാനം.
ആറ് ബോട്ടുകള്‍ കൂടി കണ്ടെത്തിയെന്ന വാര്‍ത്ത തീരദേശത്ത് വലിയ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. കാറ്റില്‍ ദിശമാറിപ്പോയ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും നേവിയും തെരച്ചില്‍ തുടരുകയാണ്.

Leave A Reply

Your email address will not be published.