EBM News Malayalam

ഒമ്പതു വയസുകാരിക്ക് പീഡനം: അധ്യാപകനായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചിത്രകലാ അധ്യാപകനും ഗ്രാഫിക് ഡിസൈനറുമായ യുവാവ് അറസ്റ്റിൽ. ഗ്രാഫിക് ഡിസൈനറായ വിജയ് ആണ് തുമ്പ പൊലീസിൻറെ പിടിയിലായത്. കഴക്കൂട്ടത്ത് കരിമണലിലുള്ള ഫ്ളാറ്റിൽ വച്ചാണ് കഴിഞ്ഞമാസം 27ന് വിജയ് കുട്ടിയെ പീഡിപ്പിച്ചത്.

ഫ്‌ളാറ്റിൽ നടത്തിയ അവധിക്കാല ചിത്രരചനാ ക്ലാസിനെത്തിയതായിരുന്നു കുട്ടി. വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന വിജയ് മുറിവിൽ മരുന്ന് പുരട്ടാൻ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ കുട്ടിയുടെ അമ്മ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.