EBM News Malayalam

ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ഇന്ന് ചിക്കാഗോയില്‍

വാഷിംഗ്ടണ്‍: ഒബാമയ്ക്ക് ഇനി പത്ത് നാള്‍ മാത്രം അമേരിക്കന്‍ പ്രസിഡന്റ പദവിയില്‍ നിന്ന് പടിയിറങ്ങാന്‍‍. ഈ മാസം 19ന് ഔദ്യോഗിക പദവിയൊഴിയുന്ന ഒബാമ ഇന്ന് തന്‍റെ വിടവാങ്ങല്‍ പ്രസംഗം നടത്തും.  സ്വദേശമായ ചിക്കാഗോയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഒബാമയുടെ പ്രസംഗം. ജനുവരി 20ന് ഡൊണള്‍ഡ് ട്രംപിന് അധികാരം കൈമാറിയാണ് ഒബാമ വൈറ്റ് ഹൗസിന് പുറത്തേക്കു പോകുന്നത്. രണ്ടു തവണകളിയായി എട്ടു വര്‍ഷം നീണ്ട ഭരണത്തിനു ശേഷമാണ് ഒബാമ പടിയിറങ്ങുന്നത്. ഇക്കാലത്ത് അമേരിക്ക കൈവരിച്ച നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസംഗമായിരിക്കും ഒബാമ ചിക്കാഗോയില്‍ നടത്തുക. പ്രസംഗം തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു. പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാഷിംഗ്ടണിന് പുറത്തേക്കു നടത്തുന്ന അവസാന യാത്ര കൂടിയായിരിക്കും ഇന്നത്തേത്. ഇളയ മകളുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് രണ്ടു വര്‍ഷം കൂടി വാഷിംഗ്ടണില്‍ തങ്ങേണ്ടതിനാല്‍ വാടക വീടെടുക്കാന്‍ ഒബാമ നിര്‍ബന്ധിതനാകുകയായിരുന്നു. അധികാരമൊഴിയുന്ന പ്രസിഡന്റുമാര്‍ക്ക് ഔദ്യോഗിക വസതി നല്‍കുന്ന പതിവ് അമേരിക്കയിലില്ല. എന്നാല്‍ സീക്രട്ട് സര്‍വീസ് സുരക്ഷ ലഭിക്കും.

Comments are closed, but trackbacks and pingbacks are open.