EBM News Malayalam

എ.ആർ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാൾ

സംഗീത സംവിധായകൻ എ.ആർ റഹ്മാന് ഇന്ന് അന്പതാം പിറന്നാൾ. 1967 ജനുവരി ആറിനു ജനിച്ച എ.എസ് ദിലീപ് കുമാറാണ് പിന്നീട് എ.ആർ റഹ്മാനായത്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്‍റെ റോജ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ അദ്ദേഹം കോടികണക്കിന് ആരാധകരെ കൈയിലെടുത്തതിനൊപ്പം നിരവധി അവാർഡുകളും സ്വന്തമാക്കി. രണ്ട് അക്കാദമി അവാർഡുകൾ,രണ്ട് ഗ്രാമി അവാർഡുകൾ, നാല് ദേശീയ അവാർഡുകൾ, നിരവധി ഫിലിം ഫെയർ അവാർഡുകൾ എന്നിവ സ്വന്തമാക്കി. ഇന്ത്യയിലെ എല്ലാ ഭാഷകാരും ഒരുപോലെ സ്വീകരിച്ച റഹ്മാന്‍റെ സംഗീതം ദേശവും കടന്ന് അന്താരാഷ്ട്ര തലത്തിൽ ഇടംനേടി. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ സംഗീതഞ്ജനും ആദ്യ ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ വ്യക്തിയും എ.ആർ. റഹ്മാനാണ്.

Comments are closed, but trackbacks and pingbacks are open.