എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിജിലന്‍സ് സംവിധാനം കൊണ്ടുവരാന്‍ തീരുമാനം
തിരുവനന്തപുരം : അഴിമതിക്കാരും കാര്യക്ഷമത ഇല്ലാത്തവരുമായ ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താനും കൃത്യമായി ജോലി ചെയ്യിക്കാനുമായി, സെക്രട്ടറിയറ്റിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം കൊണ്ടുവരാന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കി. ഓരോ സ്ഥാപനത്തിലും ആഭ്യന്തര വിജിലന്‍സ് യൂണിറ്റിന് തലവന്‍ ഉണ്ടാകണം. ഇവരെ ഓരോ വകുപ്പും കണ്ടെത്തണം. ആഭ്യന്തര വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വിജിലന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തെതന്നെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് മേല്‍നോട്ടത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനത്തും കൊണ്ടുവരാന്‍ ജേക്കബ് തോമസിന്റെ നീക്കം.
സെക്രട്ടേറിയറ്റിലും ,പൊതുമേഖലാ സ്ഥാപനങ്ങളിമടക്കം ജോലി നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം കൊണ്ടുവരണമെന്നാണ് സര്‍ക്കുലര്‍. 1997ല്‍ ഇതു സംബന്ധിച്ച് വിജിലന്‍സ് തന്നെ ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല. ഇക്കാര്യത്തില്‍ ഓരോ വിജലന്‍സ് യൂണിറ്റും മുന്‍കൈയെടുക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓരോ നാലുമാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ടുതവണയോ ആഭ്യന്തര ഓഡിറ്റ് വേണം. ഇതുവഴി, അഴിമതിക്കാര്‍, കാര്യക്ഷമതയില്ലാത്തവര്‍, പണിയെടുക്കാത്തവര്‍ എന്നിവരെയെല്ലാം ഔദ്യോഗികമായി കണ്ടെത്തണം. ഓരോ ഓഫീസിലെയും ഫയല്‍ നീക്കം അടക്കമുളളവക്ക് ഉത്തരവാദിത്വവും ഉത്തരവാദികളും ഉണ്ടാകണം.
Comments are closed, but trackbacks and pingbacks are open.