EBM News Malayalam

എം. എം മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം. എം മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നൽകി. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട എം.എം.മണിയുടെ വിടുതൽ ഹർജി തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന്‍റെ പശ്ചാത്തലത്തിൽ മണി മന്ത്രിസഭയിൽ തുടരുന്നത് രാഷ്ട്രീയ അധാർമികതയാണെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല കത്ത് നൽകിയത്. യെച്ചൂരിയുൾപ്പെടെയുള്ള സി.പി.എമ്മിന്‍റെ ദേശീയ നേതൃത്വം ഇത്തരം കാര്യങ്ങളിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾക്ക് കടക വിരുദ്ധമായ നിലപാടുകളാണ് എം. എം.മണിയുടെ കാര്യത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Comments are closed, but trackbacks and pingbacks are open.