ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം: രൂക്ഷ വിമര്‍ശനവുമായി അമേരിക്ക രംഗത്ത്
അമേരിക്ക: ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക. ഉത്തരകൊറിയ നിരന്തരം പ്രകോപനം സൃഷ്ടിച്ച് യുദ്ധത്തിലേക്ക് ലോകരാജ്യങ്ങളെ നയിക്കുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക്മാസ്റ്റര്‍ പറഞ്ഞു. ആയുധം കൊണ്ടുള്ള പരിഹാരമല്ല മറുപടിയെന്നും മക്മാസ്റ്റര്‍ വ്യക്തമാക്കി.
അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെയെല്ലാം വെല്ലുവിളിച്ച് ഉത്തരകൊറിയ കഴിഞ്ഞ ദിവസവും നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എച്ച്.ആര്. മക്മാസ്റ്ററിന്റെ പ്രതികരണം . നിരന്തരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷമം നടത്തി ലോകത്തെ ഒരു യുദ്ധ സാഹചര്യത്തിലേക്ക് നയിക്കുകയാണ് ഉത്തരകൊറി. ആയുദം കൊണ്ടുള്ള പരിഹാരം പെട്ടെന്ന് നടക്കും. പക്ഷേ അതല്ലെ ഇവിടെ ആവശ്യം മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്കിയ മുന്നറിയിപ്പായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍
ദക്ഷഇമ കൊറിയയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസത്തിന് ഒറുങ്ങുകയാണ് അമേരിക്ക. ഇതിനെ വിമര്‍ശിച്ച് ഉത്തരകൊറിയയും രംഗത്തെത്തി. .ഒരു ആണവയുദ്ധത്തിലേക്ക് ലോകത്തെ നയിക്കാനാണ് അമേരിക്കന്‍ ശ്രമമെന്ന് ഒരു ഉത്തരകൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.