EBM News Malayalam

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി: മൂന്ന് യാത്രക്കാര്‍ മരിച്ചു

ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വാസ്‌ക്കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസാണ് പാളം തെറ്റിയത്. പതിമൂന്ന് കോച്ചാണ് പാളം തെറ്റിയത്.
ഇന്ന് പുലർച്ചെ നാലു മണിക്ക് മണിക്പുര്‍ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് പാറ്റ്ന – ഗോവ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഉത്തർപ്രദേശിൽ മാസങ്ങൾക്കിടയിൽ ഉണ്ടായ നാലാമത്തെ ട്രെയിൻ അപകടമാണിത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.