EBM News Malayalam

ഉടന്‍ വരുന്നു ഡ്യൂവല്‍ സെല്‍ഫി ക്യാമെറയുമായ്‌ Samsung Galaxy A8 (2018)

സാംസങ്ങിന്‍റെ 2018ല്‍ ആദ്യം പുറത്തിറങ്ങുന്ന മോഡലുകളില്‍ ഒന്നാണ് Samsung Galaxy A8 (2018) .ഒരുപാടു നല്ല സവിശേഷതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .ഏറ്റവും എടുത്തുപറയേണ്ടത് ഇതില്‍ ഡ്യൂവല്‍ സെല്‍ഫി ക്യാമെറകളാണ് .ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .
18:9 റെഷിയോ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 6 ഇഞ്ചിന്റെ ഫുള്‍ HD Super AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത് .2280×1080 പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .
256 ജിബിവരെ ഇതിന്റെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .2.2GHz Octa-core Exynos 7885 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .ഇതിന്റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ ഡ്യൂവല്‍ സെല്‍ഫി ക്യാമറയും കൂടാതെ സിംഗിള്‍ റിയര്‍ ക്യാമറയും ആണ് ഇതിനുള്ളത് .
16MP 8MP മെഗാപിക്സലിന്റെ ഡ്യൂവല്‍ സെല്ഫിക് ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും ആണുള്ളത് .3500 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയ്റ്റിലെ വിലവരുന്നത് ഏകദേശം 38000 രൂപയ്ക്ക് അടുത്താണ് .

Leave A Reply

Your email address will not be published.