EBM News Malayalam

‘ഇളയരാജ’യിലെ പുതിയ വിഡിയോ ഗാനം പുറത്തുവിട്ടു

86,790

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇളയരാജ. ചിത്രത്തിന് വേണ്ടി നടന്‍ ജയസൂര്യ പാടുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയത്. “കപ്പലണ്ടി” എന്നുതുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തിറങ്ങിയത്. സന്തോഷ്‌വര്‍മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് ആണ്.

മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക്, ഗോകുല്‍ സുരേഷ്, ഹരിശ്രീ അശോകന്‍, അനില്‍, അല്‍ഫി, സിജി, അരുണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സജിത്ത് കൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്. രതീഷ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും

Leave A Reply

Your email address will not be published.