EBM News Malayalam

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റില്‍ 172 റണ്‍സിന് ഇന്ത്യ പുറത്ത്

ശ്രീലങ്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 172 റണ്‍സിന് അവസാനിച്ചു. 52 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അഞ്ചിന് 75 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ പുജാരയെ നഷ്ടമായി. അര്‍ധശതകം പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു പുജാരയുടെ കൂടാരം കയറല്‍. ലങ്കക്കായി ലക്മല്‍ നാല് വിക്കറ്റ് വീഴ്ത്തി.

Leave A Reply

Your email address will not be published.