ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്ലയില് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ചായക്ക് പിരിഞ്ഞപ്പോള്‍ ഇന്ത്യ 192 ന് 4 എന്ന നിലയിലാണ്. നിലവില്‍ ആതിഥേയര്‍ക്ക് 355 റണ്‍സ് ലീഡുണ്ട്.
മുരളി വിജയ്(9) അജിന്‍ക്യ രഹാനെ (10) ചേതേശ്വര്‍ പുജാര (49) അര്‍ധ സെഞ്ച്വറി തികച്ച ശിഖര്‍ ധവാന് (67) എന്നിവരാണ് പുറത്തായത്. വിരാട് കോഹ്ലയും (25) രോഹിത് ശര്‍മയുമാണ് ക്രീസില്‍ (28) ക്രീസില്‍. ഒന്നാം ഇന്നിങ്സില്‍ ഇരുവരുമായിരുന്നു ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
ലങ്കയ്ക്ക് വേണ്ടി സുരങ്ക ലക്മല്‍, ദില്‍റുവാന്‍ പെരേര, ധനഞ്ജയ ഡിസില്‍വ, ലക്ഷന്‍ സന്‍ഡകന്‍ എന്നിവര്‍ ഒാരോ വിക്കറ്റുകളെടുത്തു.
നാലാം ദിനം 359 ന് 9 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്കന്‍ ഇന്നിങ്സിന് അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 164 റണ്‍സെടുത്ത് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച ദിനേശ് ചണ്ഡിമലിെന ഇശാന്ത് ശര്‍മ ശിഖര്‍ ധവാെന്റ കൈകളിലെത്തിച്ച് ലങ്കന്‍ പോരാട്ടം 373 ന് അവസാനിപ്പിക്കുകയായിരുന്നു.
വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ച്വറിക്കും മുരളി വിജയുടെ സെഞ്ച്വറിക്കും മറുപടിയായി ഒന്നാമിന്നിങ്സില്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും(164) എയ്ഞ്ചലോ മാത്യൂസും(111) തിരിച്ചടിച്ചപ്പോള്‍ ശ്രീലങ്കന്‍ ക്യാമ്ബ് അല്പമൊന്നു ആശ്വസിച്ചതാണ്. എന്നാല്‍, നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 181 റണ്സിെന്റ കൂട്ടുകെട്ടിന് ഇന്ത്യന്‍ റണ്‍മല താണ്ടാനായില്ല. നാലിന് 316 എന്ന നിലയിലായിരുന്ന അയല്‍ക്കാര്‍, 27 റണ്‍സിനിടെ നഷ്ടപ്പെടുത്തിയത് അഞ്ചു വിക്കറ്റുകളാണ്. േഫാളോ ഒാണ് ഒഴിവാക്കാനായതില്‍ ആശ്വസിക്കാം.സ്കോര്‍: ഇന്ത്യ-537/7 ഡിക്ല. ശ്രീലങ്ക-: 373
നേരത്തെ നായകന് വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (243) രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ ഉയര്‍ത്തിയത്. 536ന് ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടീം, മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ത്തിന് മുമ്ബിലാണ്. ഇന്ത്യക്ക് വേണ്ടി ഇശാന്ത് ശര്‍മയും അശ്വിനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവുമെടുത്തു.