EBM News Malayalam

ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പര; വേദിയില്‍ മാറ്റം

മുംബൈ: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ മാറ്റം. നാലാം ഏകദിനം നടത്താന്‍ നിശ്ചയിച്ചിരുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ മത്സരമാണ് മാറ്റിയത്. പകരം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യാ മൈതാനത്താണ് മത്സരം നടക്കുക. ബിസിസിഐയാണ് വേദി മാറ്റം പുറത്തുവിട്ടത്.

‘സുപ്രീം കോടതി നിശ്ചയിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാലാം ഏകദിന മത്സരം മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ മൈതാനത്ത് നടക്കും’ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഒക്ടോബര്‍ 29 നാണ് നാലാം ഏകദിനം.

Leave A Reply

Your email address will not be published.