ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് യുഎസ് റേറ്റിങ് ഏജന്‍സി ഫിച്ച്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് യുഎസ് റേറ്റിങ് ഏജന്‍സിയായ ഫിച്ച്.
സാമ്ബത്തിക വര്‍ഷം, വളര്‍ച്ച 6.7 ശതമാനം ആകുമെന്ന് ഫിച്ചിന്റെ ആഗോള സാമ്ബത്തിക അവലോകനത്തില്‍ പറയുന്നു.
2018-2019 ല്‍ 7.3% വളര്‍ച്ചയാണ് നേടുക. 7.4% വളര്‍ച്ച നേടുമെന്നാണ് മുന്‍പ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഘടനാപരമായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗം കൈവരിക്കുമെന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം സാമ്ബത്തിക രംഗം മെച്ചപ്പെടുമെന്ന് ഫിച്ച് പറഞ്ഞു.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 6.3% വളര്‍ച്ച ഇന്ത്യ നേടിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് കണക്ക് സൂചിപ്പിക്കുന്നു.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5.7% വളര്‍ച്ച നേടാനേ കഴിഞ്ഞുള്ളൂ. നോട്ട് നിരോധനം, ചരക്ക്, സേവന നികുതി എന്നിവയാണ് വളര്‍ച്ച കുറയാനുള്ള കാരണങ്ങളായി ഫിച്ച് ചൂണ്ടിക്കാട്ടുന്നത്.
ഫിച്ചിന്റെ അവലോകനം:
അടിസ്ഥാന സൗകര്യ വികസന രംഗത്ത് 6.9 ലക്ഷം കോടിയുടെ നിക്ഷേപം, വളര്‍ച്ചയ്ക്ക് വേഗം കൂട്ടും.
ആഗോളതലത്തില്‍ ഈ വര്‍ഷം 3.2% വളര്‍ച്ച പ്രതീക്ഷിക്കുന്നു.
അടുത്ത വര്‍ഷം 3.3 ശതമാനവും. നാണ്യപ്പെരുപ്പം കുറഞ്ഞ തലത്തില്‍ തുടരുന്നതും, രൂപ ശക്തിപ്പെടുന്നതും
പലിശനിരക്ക് കുറച്ചുനിര്‍ത്താന്‍ ആര്‍ബിഐക്ക് അവസരം ഒരുക്കും. ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിന് 2.6
ലക്ഷം കോടിയുടെ പദ്ധതി വായ്പാ വിതരണം കാര്യക്ഷമമാക്കും.