ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി മൂഡിസ് മുന്നേറുന്നു
ന്യുഡല്‍ഹി: ആഗോള റേറ്റിംഗ് ഏജന്‍സിയായ യു.എസിലെ മൂഡിസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. പതിമൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറന്‍സി റേറ്റിംഗ് ഉയരുന്നത്. Baa3ല്‍ നിന്നും Baa2ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ റേറ്റിംഗ് പോസിറ്റിവില് നിന്നും സ്റ്റേബിളില്‍ എത്തി. ചരക്ക് സേവന നികുതി, ആധാര്‍ സംവിധാനം, ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങി ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് റേറ്റിംഗ് ഉയര്‍ത്താന്‍ മൂഡിയെ പ്രേരിപ്പിച്ചത്.
2004ലാണ് മൂഡിസ് മുന്‍പ് റേറ്റിംഗ് പരിഷ്കരിച്ചത്. അന്ന് Baa3ആയിരുന്നു റേറ്റ്. റേറ്റിംഗ് ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാര്‍ക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും. ജി.എസ്.ടിയും നോട്ട് നിരോധനവും വരുത്തിവച്ച ഇമേജ് തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന നല്ലൊരു പിടിവള്ളിയുമാണ് മൂഡിയുടെ റേറ്റിംഗ്.
മൂഡിസിന്റെ പ്രഖ്യാപനം പുറത്തുവന്നത് ഇന്ത്യന്‍ വിപണിക്കും കരുത്തായിട്ടുണ്ട് സെന്‍സെക്സ് 382 പോയിന്റ് ഉയര്‍ന്ന് 33,388ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 110 പോയിന്. 10,324ലാണ് വ്യാപാരം തുടരുന്നത്.