EBM News Malayalam

ഇന്ത്യയിലെ 5ജി തരംഗത്തില്‍ വലിയ കുതിപ്പ് നടത്താമെന്ന് സ്വപ്നം കണ്ട കമ്ബനിയാണ് ചൈനയുടെ വാവെയ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ 5ജി തരംഗത്തില്‍ വലിയ കുതിപ്പ് നടത്താമെന്ന് സ്വപ്നം കണ്ട കമ്ബനിയാണ് ചൈനയുടെ വാവെയ്. എന്നാല്‍ ചൈനീസ് സര്‍ക്കാരുമായും അവരുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായും വാവെയ്ക്ക് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധം ഇന്ത്യയില്‍ കമ്ബനിയുടെ സാധ്യതകളെല്ലാം ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുകയാണ്.

അടുത്ത തലമുറ സാങ്കേതികവിദ്യയായ 5ജിയുടെ വിന്യാസത്തില്‍ ശക്തമായ സാന്നിധ്യമായ വാവെയ് ഇന്ത്യയില്‍ നിന്ന് പുറത്തായേക്കും. 5ജി അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ വിശ്വാസ്യതയുള്ള കമ്ബനികളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വാവെയെ വിശ്വാസ്യതയുള്ള വെന്‍ഡര്‍മാരുടെ പട്ടികയില്‍ പെടുത്തേണ്ടെന്നാണ് നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്റര്‍ തീരുമാനിച്ചതെന്ന് അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Comments are closed.