ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 95.38 കോടി റിപ്പോര്‍ട്ട്
രാജ്യത്തെ സ്വകാര്യ ടെലികോം വരിക്കാരുടെ എണ്ണം കഴിഞ്ഞ ഒക്ടോബറില്‍ 95.38 കോടിയിലെത്തി. ടെലികോം, ഇന്‍്റര്‍നെറ്റ്, സാങ്കേതിക വിദ്യാ രംഗത്ത് പ്രവത്തിക്കുന്ന സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സിഒഎഐ) ആണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തു വിട്ടത്.
റിലയന്‍സ് ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) എന്നിവയുടെ വരിക്കാര്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. 29.90 ശതമാനം വിപണി വിഹിതത്തോടെ ഭാരതി എയര്‍ടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവ്. ഒക്ടോബറില്‍ മാത്രം 3.15 ലക്ഷം വരിക്കാരെ ചേര്‍ത്ത് മൊത്തം സബ്സ്ക്രൈബര്‍മാരുടെ എണ്ണം 28.5 കോടിയായി ഉയര്‍ന്നു.
എയര്‍ടെല്ലിന് തൊട്ടുപിന്നിലുള്ള വൊഡാഫോണിന്റെ വൊഡാഫോണിന്റെ വരിക്കാരുടെ എണ്ണം 20.8 കോടിയാണ്. വോഡാഫോണിന് 21.84 ശതമാനം വിപണി വിഹിതമാണുള്ളത്.
ഒക്ടോബര്‍ അവസാനിച്ചപ്പോള്‍ ഐഡിയയ്ക്ക് 19.08 കോടി വരിക്കാരാണുള്ളത്. 20.01 ശതമാനമാണ് ഐഡിയയുടെ വിപണി വിഹിതം.