EBM News Malayalam

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിയിലേക്ക്; ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു തുടങ്ങി

ഇന്തോനേഷ്യ: ബാലിയിലെ അംഗഗ് അഗ്നിപര്‍വ്വതം പുകഞ്ഞു തുടങ്ങിയതോടെ ഇന്തോന്യേഷന്‍ സര്‍ക്കാര്‍ സമീപവാസികളെ ഒഴിപ്പിച്ചു. പര്‍വ്വതത്തിന് എട്ട് മുതല്‍ പത്ത് വരെ കിലോമീറ്റര്‍ പരിധിയിലുള്ളവരെയാണ് താത്കാലിക വസതികളിലേക്ക്മാറ്റി പാര്‍പ്പിച്ചത്.
അംഗഗ് പര്‍വ്വത താഴ്വരയില്‍ നിന്ന് നാല്‍പതിനായിരം പേരെയാണ് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ സേന ഒഴിപ്പിച്ചത്. ഇന്നലെ പുറപ്പെടുവിച്ച അപകടസാധ്യത മുന്നറിയിപ്പനുസരിച്ച് കൂടുതല്‍ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വരും. 1963 ലാണ് അംഗഗ് അഗ്നിപര്‍വ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. അത്ര ഭീകരമാവില്ല ഇത്തവണത്തെ സ്ഥിതിഗതികളെന്നാണ് ദുരന്തനിവാരണ ഏജന്‍സി വിലയിരുത്തുന്നത്.
സുരക്ഷിത സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ വീണ്ടും അവരുടെ താമസ സ്ഥലങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു. ടോജന്‍, ഗെല്‍ജെല്‍, അകഹ് എന്നിവടങ്ങളില്‍ നിന്നും ആളുകള്‍ താത്കാലിക താമസസ്ഥലങ്ങളിലേക്ക് എത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ അപകടകരമാവും ഇത്തവണത്തെ സ്ഥിതിയെന്നാണ് പ്രദേശവാസികള്‍ ഭയപ്പെടുന്നത്. 1963 ല്‍ അംഗഗ് അവസാനമായി പൊട്ടിത്തെറിച്ചപ്പോള്‍ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
നിരവധി ഗ്രാമങ്ങള്‍ അന്ന് പൂര്‍ണമായും കത്തിയെരിഞ്ഞു. അപകടത്തിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.

Leave A Reply

Your email address will not be published.