EBM News Malayalam

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

പുണെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 350 റണ്‍സെടുക്കുകയായിരുന്നു. ബാറ്റെടുത്തവരെല്ലാം നിരാശപ്പെടുത്താത്ത ഇന്നിങ്സ് കാഴ്ച്ചവെച്ചതാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 11 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയംകണ്ടു. സെഞ്ച്വറി നേടിയ കോലിയും (122) ജാദവു (120) മാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 63 റണ്‍സെടുക്കുന്നതിനിടയില്‍ നാല് വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കോലിയും കേദര്‍ ജാദവും കര കയറ്റുകയായിരുന്നു. 146 പന്തില്‍ 200 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയെടുത്തത്.

Comments are closed, but trackbacks and pingbacks are open.