ആഷസ് പരമ്പര: ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് വിജയഗാഥ
ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ വിജയഗാഥ. ഇംഗ്ലണ്ടിനെതിരെ ഓസീസ് പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ 170 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 50 ഓവറുകള്‍ പിന്നിട്ടപ്പോള്‍ മറികടന്നു. ഓപ്പണര്‍മാരായ വാര്‍ണറും(87) ബാംക്രോഫ്റ്റും(82) പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഓസീസ് നായകന് സ്റ്റീവ് സ്മിത്താണ് കളിയിലെ താരം.
സ്കോര്‍: ഇംഗ്ലണ്ട് 302, 195.ഓസ്ട്രേലിയ 328, 173/0.
ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 302 എന്ന റണ്‍സിന് ഓസീസ് പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് വിന്‍സ്(83), ഡേവിഡ് മലാന്(56) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഇത് പിന്തുടര്‍ന്ന ഓസ്ട്രേലിയ 26 റണ്‍സ് ലീഡ് നേടിയിരുന്നു. പുറത്താകാതെ 141 റണ്‍സ് അടിച്ച സ്മിത്തിന്റെ മികവിലാണ് ആദ്യ ഇംന്നിംഗ്സില് ഓസ്ട്രേലിയ ലീഡ് നേടിയത്.
ഇതേത്തുടര്‍ന്നു ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകര്‍ന്നു വീഴുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. 76 റണ്‍സിനിടയില്‍ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിയിരുന്നു. ഒടുവില്‍ വാലറ്റക്കാരുടെ മികവില്‍ ഇംഗ്ലണ്ട് 195 റണ്‍സ് എടുക്കുകയായിരുന്നു. ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നാഥാന് ലയണ്‍ എന്നിവര്‍ മൂന്നു വിക്കറ്റു വീതം സ്വന്തമാക്കി.
വെസ്റ്റിന്‍ഡീസിനോട് 29 വര്‍ഷം മുമ്ബ് ഏറ്റ പരാജയത്തിനു ശേഷം ഗാബയില്‍ ഒരു ടെസ്റ്റും ഓസ്ട്രേലിയക്ക് നഷ്ടമായിട്ടില്ല.