ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ നടന് വിശാലിന്റെ ട്വിറ്റ് വൈറല്‍
ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും അറിയിച്ച് തമിഴ് ചലചിത്ര താരം വിശാല്‍. ട്വിറ്ററിലൂടെയാണ് വിഷയം ഇവരിലെത്തിച്ചത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തിരുന്നു. ഇത് ശരിയായ നടപടിയല്ല. ഇതു നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. സത്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് വിശാല്‍ ട്വീറ്റ് ചെയ്തു.
കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്രെ നടപടിക്കെതിരെ ഗവര്‍ണ്ണറെ സമീപിക്കുമെന്നും വിശാല്‍ അറിയിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ 6 ന് അമ്മ മരിച്ചു 2017 ഡിസംബര്‍ 6 ന് ജനാധിപത്യവും മരിച്ചെന്നു വിശാല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തരുന്നു.സൂഷ്മ പരിശേധനയ്ക്കിടയിലാണ് വിശാലിന്റെ നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തളളിയത്. വിശാലിനെ പിന്താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജജമാണെന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക കമ്മീഷന് തള്ളിയത്. എന്നാല്‍ ആദ്യം തളളിയ പത്രിക രണ്ടാമത് സ്വീകരിക്കുയയുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും തള്ളുകയായിരുന്നു.
നാമനിര്‍ദേശപത്രിക തള്ളിയതിലൂടെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് വിശാല്‍ പറഞ്ഞു. എന്തുകൊണ്ടാണ് തനിക്കുമാത്രം പ്രത്യേക സൂഷ്മ പരിശേധനയെന്നും വിശാല്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവം തന്നെ വല്ലാതെ ഞെട്ടിച്ചെന്നും വിശാല്‍ പറഞ്ഞു.തമിഴ്നാട്ടിലെ രണ്ടു സൂപ്പര്‍സ്റ്റാറുകള്‍ തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചു വെളിപ്പെടുത്തിയപ്പോള്‍ വിശാല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു ഒരു സൂചന പോലും നല്കിയിട്ടില്ലായിരുന്നു. ഒരു മുഴുനീളം രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല തനിക്ക് താല്പര്യമെന്നും മറിച്ച് ജനങ്ങളുടെ ശബ്ദമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിശാല്‍ പറഞ്ഞു.സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിശാലിന്റെ നാമനിര്‍ദേശപ്പത്രിക മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റേയും പതച്രിക കമ്മിഷന് തളളിയിട്ടുണ്ട്. വിവരങ്ങള്‍ പൂര്‍ണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിപയുടെ വപത്രിക കമ്മീഷന് തളളിയത്. അതേസമയം അണ്ണാഡിഎകെ, ഡിഎംകെ, സഥാനാര്‍ഥികളും ദിനകരനും പത്രിക സമര്‍പ്പിച്ചിരുന്നു.ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് തലൈവിയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് എന്നതിലുപരി മത്സരാഥികളുടെ പാര്‍ട്ടികളുടേയും അഭിമാനപ്പോരാട്ടത്തിനു കൂടിയാണ് ഇവിടെ വേദിയാകാന്‍ പോകുന്നത്. ഡിസംബര്‍ 21 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 24ാം തീയതി ഫലം പുറത്തു വരും