EBM News Malayalam

ആരോഗ്യ സജ്ഞീവനി പോളിസുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ ലഭിക്കുന്ന തുക അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്

ആരോഗ്യ സജ്ഞീവനി പോളിസുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ ലഭിക്കുന്ന തുക അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു. കൂടുതല്‍ ആള്‍ക്കാരെ പോളിസിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ ഈ നീക്കം.

18 വയസുമുതല്‍ 65 വയസ് വരെയുള്ള ആര്‍ക്കും ആരോഗ്യ സജ്ഞീവനി പോളിസിയില്‍ അംഗമാകാന്‍ സാധിക്കും. ഒരു വര്‍ഷമാണ് പോളിസി കാലാവധി. നേരത്തെ ഈ പ്ലാനിനു കീഴില്‍ ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള കവറേജ് നല്‍കുന്ന പോളിസികളായിരുന്നു ആദ്യം അവതരിപ്പിച്ചത്.

എല്ലാ കമ്ബനികളുടെയും അടിസ്ഥാന ആരോഗ്യ പോളിസികളെ ഏകീകരിച്ചു കൊണ്ടാണ് ഐആര്‍ഡിഎഐ ആരോഗ്യ സജ്ഞീവനി പോളിസി അവതരിപ്പിച്ചത്. ഫാമിലി ഫ്‌ലോട്ടര്‍ പ്ലാനുകളില്‍ കുട്ടികളെയും ഉള്‍പ്പെടുത്താം. അതേസമയം സം അഷ്വേര്‍ഡ് തുക ഉയരുന്നത് പോളിസി പ്രീമിയം ഉയരുന്നതിന് കാരണമാകും. പോളിസി പ്രീമിയത്തില്‍ അഞ്ചു ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

ഒരാള്‍ക്ക് തനിച്ചോ കുടുബാംഗങ്ങളെ മുഴുവന്‍ ചേര്‍ത്തോ പോളിസി സ്വന്തമാക്കാം.

Comments are closed.