ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച് മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്
മെഗാസ്റ്റാര്‍ മമ്മൂട്ടി കോളേജ് പ്രൊഫസറായി എത്തുന്ന മാസ്റ്റര്‍ പീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ഈ ചിത്രം എത്തുക എന്നതാണ് ട്രെയിലര്‍ കാണിക്കുന്നത്. ഒരു പിടി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂട്ടി എത്തുന്നത്.ട്രാവന്‍കൂര്‍ മഹാരാജാസ് കോളേജിലെ താന്തോന്നികളായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ വന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്. ഇതിന് പുറമെ ഉണ്ണി മുകുന്ദന്, സുരഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും മക്ബൂല്‍ സല്‍മാനും സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.ഭവാനി ദുര്‍ഗ ഐപിഎസ് എന്ന കഥാപാത്രവുമായി വരലക്ഷ്മി ശരത്കുമാര് വീണ്ടും മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. പൂനം ബജ് വയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം മറ്റൊരു ഹിറ്റാകും എന്നാണ് ആരാധകര്‍ കരുതുന്നത്.