ആയുധ പരീക്ഷണ വിഷയം ചര്‍ച്ച:ഉത്തരകൊറിയ- ചൈന കൂടിക്കാഴ്ച നടന്നു
ഉത്തരകൊറിയ; ഉത്തരകൊറിയയുടെ നടപടിക്കെതിരായ അമേരിക്കയുടെ സമ്മര്‍ദം ഫലം കാണുന്നു. ചൈനയുടെ പ്രതിനിധി സോങ് ടാവോ ഉത്തരകൊറിയയിലെത്തി ചര്‍ച്ച നടത്തി. ഒരു വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പ്രതിനിധി ഉത്തര കൊറിയയില്‍ എത്തുന്നത്.
ആണവ പരീക്ഷണങ്ങളുടെ പേരില്‍ ലോകത്തിന്റെ എതിര്‍പ്പ് ഏറ്റുവാങ്ങുന്ന ഉത്തരകൊറിയയുടെ ഏക സുഹൃത്ത് രാജ്യമാണ് ചൈന. പക്ഷേ തുടര്‍ച്ചയായ മിസൈല്‍, ആണവ പരീക്ഷണങ്ങളുടെ പേരില്‍ ചൈനയും സമീപ കാലത്ത് ഉത്തരകൊറിയയോട് അതൃപ്തി അറിയിച്ചിരുന്നു. കൊറിയയെ ചൈന കാര്യമായി മനസിലാക്കണമെന്നും അവരുടെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ഏഷ്യാ സന്ദര്‍ശന വേളയില്‍ ട്രംപും ലോക നേതാക്കളും ഷീ ജിങ് പിങ്ങിനോട് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പ്രതിനിധി സോങ് ടാവോ ഉത്തരകൊറിയയില്‍ എത്തിയത്. പ്യോങ്യാങില് നടന്ന കൂടിക്കാഴ്ചയില്‍ കിം ജോങ് ഉന്നിന്റെ അടുപ്പക്കാരനും അവിടുത്തെ ഭരണ സംവിധാനത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ചോ റ്യോങ് ഹൈയുമായിട്ടാണ് ചര്‍ച്ച നടത്തിയത്.
ആയുധ പരീക്ഷണ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടെന്നാണ് സൂചന. ടാവോയുടെ സന്ദര്‍ശനത്തെ വലിയൊരു ചുവട് വെയ്പ്പ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളുടെ പേരില്‍ ചൈന ഉത്തര കൊറിയയ്ക്ക് മേല്‍ ചില നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ച നടപടികളും ഇതിനോടകം ചൈന കൊറിയക്കെതിരെ കൈക്കൊണ്ടിട്ടുണ്ട്.