ആപ്പിള്‍ പുതിയ കമ്പ്യൂട്ടറുകള്‍ പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: ആപ്പിള്‍ പുതിയ കമ്പ്യൂട്ടറുകള്‍ പുറത്തിറക്കുന്നു. 32 ജി.ബി. റാമോടുകൂടി മാക്ക് ബുക്ക് പ്രോയും, 16 ജി.ബി. റാമോടു കൂടിയ 12 ഇഞ്ച് സ്ക്രീനുള്ള മാക്ക് ബുക്കും ഈ വര്ഷംത്തന്നെ വിപണിയിലെത്തുമെന്നാണു സൂചന. ലാപ്ടോപ്പ് ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നിലവില്‍ 16 ജി.ബി. റാമാണു മാക്ക് ബുക്ക് പ്രോയുടെ ഉയര്‍ന്ന ശേഷി. മുന്‍ മോഡലുകളെ അപേക്ഷിച്ച് വ്യത്യസ്ത രൂപകല്പനയിലാണ് മാക്ക് ബുക്ക് പ്രോ ഒരുങ്ങുന്നത്. 15 ഇഞ്ച് വലിപ്പമുള്ള മാക്ക് ബുക്ക് 15.5 മില്ലീമീറ്റര്‍ മാത്രം കനമുള്ളതും 1.83 കിലോഗ്രാം ഭാരമുള്ളതുമായിരിക്കും. ടര്‍ബോ ബൂസ്റ്ററോട് കൂടിയ 2.6 ജി.എച്ച്.സെഡ് ഇന്ടെല് കോര്‍ ഐ7 ക്വാഡ് കോര്‍ പ്രോസസറാണ് മാക്ക് ബുക്കിന് നല്‍കിയിട്ടുള്ളത്. കൂടാതെ ടച്ച് ബാര്‍, ടച്ച് ഐഡി സവിശേഷതകളും ഉണ്ടായിരിക്കും. 13 ഇഞ്ച് വലിപ്പമുള്ള മാക്ക് ബുക്ക് പ്രയില്‍ ടര്‍ബോ ബൂസ്റ്ററോട് കൂടിയ 2.9 ജി.എച്ച്.സെഡ് ഇന്ടെല് കോര്‍ ഐ5 ഡ്യുവല്‍ കോര്‍ പ്രോസസറാണുള്ളത്. ഈ മോഡലിലും ടച്ച് ബാര്‍, ടച്ച് ഐഡി സവിശേഷതകള്‍ ഉണ്ടായിരിക്കും.
Comments are closed, but trackbacks and pingbacks are open.