‘ആന അലറലോടലറലി’ന്റെ ഓഡിയോ ഗാനങ്ങള്‍ പുറത്തിറക്കി
വിനീത് ശ്രീനിവാസന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’.
ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറക്കി. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്റെ പിന്നണിയില്‍ അണിനിരക്കുന്നത്. ശേഖരന്കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ.
പോയട്രി ഫിലിംഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.