EBM News Malayalam

ആദ്യ ബിറ്റ്കോയിന്‍ കോടീശ്വരന്‍മാര്‍ പദവി വിന്‍ക്ലോവ്​സ്​ ഇരട്ടകള്‍ക്ക് സ്വന്തം

വാഷിങ്​ടണ്‍: ഫേസ്​ബുക്ക് ആശയം തങ്ങളില്‍ നിന്നും മോഷ്​ടിച്ചതാണെന്ന്​ കാണിച്ച്‌​​ മാര്‍ക്​ സക്കര്‍ബര്‍ഗിനെതിരെ കേസ്​ കൊടുത്ത വിന്‍ക്ലോവ്​സ്​ ഇരട്ടകള്‍ ലോകത്തിലെ ആദ്യ ബിറ്റ്​​േകായിന്‍ കോടീശ്വരന്‍മാര്‍​.
ടൈലര്‍ വിന്‍ക്ലോവ്​സ്,​ കാ​മറോണ്‍ വിന്‍ക്ലോവ്​സ​്​ എന്ന ഇരട്ടകള്‍​ നാല്​ വര്‍ഷം മുമ്പാണ്​​ 11 ദശലക്ഷം ​േഡാള​ര്‍ ഒാണ്‍ലൈന്‍ കറന്‍സിയായ ‘ബിറ്റ്​ ​േകായിനില്‍’ നിക്ഷേപിച്ചത്​.​ ഇപ്പോള്‍ അത്​ 10000 ശതമാനം വര്‍ധിച്ച്‌​ നൂറ്​ കോടി ഡോളറായി മാറിയിരിക്കുകയാണ്​​.
അമേരിക്കയിലെ ഹാര്‍വര്‍ഡ്​ യൂണിവേഴ്​സിറ്റിയിലാണ്​ ഇരട്ട സഹോദരങ്ങള്‍ ബിരുദം പൂര്‍ത്തിയാക്കിയത്​. 2004 ല്‍ ദിവ്യ ​നരേന്ദ്ര എന്ന ഇന്ത്യന്‍ വംശജയുമായി ചേര്‍ന്ന്​ ഇവര്‍ ഹര്‍വാര്‍ഡ്​ കണക്ഷന്‍ എന്ന സോഷ്യല്‍മീഡിയാ സൈറ്റ്​ സ്​ഥാപിച്ചിരുന്നു. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്​ഫോമായ ഫേസ്​ബുക്കി​​െന്‍റ അതേ ആശയം. ‘ഹാര്‍വാഡ്​ കണക്ഷനില്‍’ നിന്നും സക്കര്‍ബര്‍ഗ്​ ഇൗ ആശയം മോഷ്​ടിച്ചതാണെന്ന് കാണിച്ചാണ്​ വിന്‍ക്ലോവ്​സ്​ ഇരട്ടകള്‍ കേസ്​ കൊടുത്തത്​​.
95 ദശലക്ഷം ഡോളര്‍ നല്‍കിയാണ്​ അന്ന്​ സക്കര്‍ബര്‍ഗ്​ കേസ്​ ഒത​​ുക്കി തീര്‍ത്തതെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു. 7000 കോടി അമേരിക്കന്‍ ഡോളറാണ്​ ഇപ്പോള്‍ ഫേസ്​ബുക്കി​​െന്‍റ മൂല്യം.

Leave A Reply

Your email address will not be published.